Wednesday, 3 February 2010

ഒരു പാതിരാ പാതകത്തിന്റെ കഥ

പി .ജി.ഹോസ്റെലിന്റെ രണ്ടാം നിലയിലുള്ള നീണ്ട വരാന്ത , സമയം രാത്രി രണ്ടു മണി ,പുറത്ത് ചെറിയ ചാറ്റല്‍ മഴ പെട്ടന്ന് ഉണ്ടായ ഒരു ഇടിമിന്നലില്‍ കരണ്ടു പോകുന്നു..."ഇത് പോലെ ഒരു രാത്രിയില്‍ ആയിരുന്നു
അത് സംഭവിച്ചത് ", സജീവന്‍ സജീവമായി കഥ പറയാന്‍ തുടങ്ങി .ചുറ്റും ഞങ്ങള്‍ ആകാംഷയോടെ കൂടിയിരുന്നു .
കഥ നടക്കുന്നത് മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് , സജീവന്‍ ഡിഗ്രിക്ക് പഠിക്കുന്നു , ഹോസ്റലില്‍ താമസം , കോളേജില്‍ മാന്യമായ ഇമേജ് ...ഇനി ഓവര്‍ ടൂ സജീവന്‍ .
ബോയ്സ് ഹോസ്ടലിന്റെ അധികം ദൂരെയല്ലാതെ ഗേള്‍സ്‌ ഹോസ്റ്റല്‍ , സെന്റെര്‍ ജെയിലിനേക്കാള്‍ നില്‍ക്കുന്ന മതില്‍ ലോകത്തിലെ ഏറ്റവും ഗൂഡ രഹസ്യങ്ങള്‍ക്ക് മറയായി നില്‍ക്കുന്നു ,ഏറ്റവും മുകളിലത്തെ നിലയിലെ ഏതാനും അടച്ചിട്ട ജനലുകള്‍ അതിനുള്ളിലൂടെ കാണുന്ന നിഴലുകള്‍ , അത് മാത്രമായിരുന്നു ഞങ്ങളുടെ പ്രതീക്ഷ ,ഞങ്ങളുടെ ഹോസ്ടലിന്റെ ഇരുപത്തിമൂന്നാം നമ്പര്‍ മുറിയുടെ ജനാലയാണ് ഏറ്റവും വ്യക്തമായ കാഴ്ച്ച നല്‍കുന്നത് അത് കൊണ്ട് തന്നെ ഈ മുറിയുടെ യഥാര്‍ത്ഥ അവകാശിയായ എനിക്ക് പോലും പലപ്പോഴും പരിശുദ്ധമായ ഈ ജനലിനടുത്ത് സ്ഥലം കിട്ടാറില്ല .ഒരിക്കല്‍ ഒരു ക്യാമ്പിനു വേണ്ടി പാത്രമെടുക്കാന്‍ ഗേള്‍സ്‌ ഹോസ്ടളില്‍ പോകാനുള്ള അപൂര്‍വ്വ ഭാഗ്യം ഞങ്ങള്‍ക്ക് കിട്ടി , ഓസ്കാര്‍ കിട്ടിയ സന്തോഷത്തോടെ ചചാടിക്കയറി പുറപ്പെട്ടു , മനപ്പൂര്‍വ്വം ആ ഹോസ്ടളിലുള്ള ആരെയും വിളിച്ചു അറിയിച്ചില്ല , ഇങ്കം ടാക്സ് കാര്‍ രേയ്ടു നടത്താന്‍ ചെല്ലുന്നത് പോലെ ഞങ്ങള്‍ ചാടിക്കയറി .ഹോ ..എന്താ കഥ ..അന്തര്‍ജനങ്ങളങ്ങനെനില്‍ക്കല്ലേ ..ഒട്ടുംജാടകളില്ലാതെ ,മേയ്ക്കപ്പുകലോന്നുംമില്ലാതെ ,ചിലരൊക്കെ ദൂരേന്നു ഞങ്ങളെ കണ്ടപ്പോ ഓടി പോയതെന്തിനാവാം എന്നോര്‍ത്ത് പിന്നെ രണ്ടു ദിവസം എനിക്കുറക്കം വന്നിട്ടില്ല . ഫാത്തിമയെ യൊക്കെ തട്ട മില്ലാതെ ഇങ്ങനെ മുടിയഴിച്ചിട്ട് നില്‍ക്കുന്നത് കാണാന്‍ എന്താ ഒരു സ്റ്റൈല്‍ ..ചില കുമാരിമാര്‍ ഒരു വൃത്തി കേട്ട ചിരി ചിരിച്ചു പോയി , അവളുമാരുടെ ചിരി കണ്ടാല്‍ നമ്മളൊക്കെ അവരുടെ പീസ്‌ കാണാന്‍ വന്നതാണെന് വിചാരിക്കും , കൂട്ടത്തില്‍ ആദിത്യ മര്യാദ ഉള്ളവരും ഉണ്ടായിരുന്നു ,അവര്‍ ഞങ്ങളെ അടുക്കളയിലേക്കു നയിച്ചു അടുക്കളയിലേക്കു പോകുന്ന വഴിക്ക് ഒരു ചെറിയ നടുമുറ്റമുണ്ട് , കിണറും അലക്ക് കല്ലും അവിടെ യാണ് , ലാല്‍ ജോസ് സിനിമയിലെ പാട്ട് സീനിലെ പോലെ നിര നിര യായി വിരിച്ചിട്ടിരിക്കുന്നു കോളേജു ബയൂടീസിന്റെ ഉടയാടകള്‍, ഇതിന്റെയൊന്നും പേര് അറിയാത്തത് കൊണ്ട് ഞാനധികം വിശ
ദീകരിക്കാന്‍ നില്‍ക്കുന്നില്ല ,പുട്ടിനു തേങ്ങാ പോലെ തിളങ്ങുന്ന


വസ്ത്രങ്ങള്‍ക്കിടയില്‍ അടിവസ്ത്രങ്ങള്‍ , "നോക്കെടാ " ലുട്ടാപ്പി ഉല്ലാസ് എന്നെ തോണ്ടി , അന്ന് ഞാനൊരു സത്യം മനസ്സിലാക്കി അണ്ടര്‍ വെയെരിന്റെ കാര്യത്തില്‍ ഈ ആണ്‍ കുട്ടികളുടെയും പെണ്‍കുട്ടികളുടെയും കാഴ്ച പാടില്‍ വല്യ വ്യത്യാസമില്ല ,എല്ലാം ലോക്കല്‍സ് , എന്തായാലും ചുള്ളന്‍ സലീമിനെയും കങ്ങാരൂ അപ്പുകുട്ട്ടനെയും പോലെ അലാസ്ടിക്കുമാത്രം കട്ട് ചെയ്തു ലോ വെയ്സ്റ്റു പാന്റിനടിയില്‍ ഇടുന്ന സ്വഭാവം ഇവളുമാര്‍ക്കുണ്ടാകില്ലെന്നു ആശ്വസിക്കാം.ഹോസ്റ്റല്‍ ജീവിതത്തില്‍ ഞാന്‍ മനസ്സിലാക്കിയ ഒരു ലോക തത്വം -ഒരാളുടെ യഥാര്‍ത്ഥ അവസ്ഥ അയാളുടെ
അന്ടെര്‍ വെയര്‍ കാണുമ്പോള്‍ മനസ്സിലാക്കാം .അയാളുടെ അണ്ടര്‍ വെയര്‍ പറയും . അങ്ങനെ അണ്ടര്‍ വെയറിന്റെ തത്വസസ്ത്രം ഒരു എം .എന്‍ വിജയന്‍ മാഷ് സ്റ്റൈലില്‍ ഒരുവിധം ഞാനിങ്ങനെ രൂപപ്പെടുത്തിഎടുക്കുകയായിരുന്നു .
" അതൊന്നും അടിച്ചു മാറ്റി കളയരുത് " ഓര്‍ക്കാപ്പുറത്തായിരുന്നു ബോട്ടനിയിലെ രശ്മിയുടെ കമന്റു ,
അട പാപി , ഒരു കൂട്ട ചിരിയില്‍ ബെപ്പൂരിന്നു ഒരു ഉരുവില്‍ കയറി എന്റെ മാനം ചൂളം വിളിക്കുന്നത്‌ ഞാനറിഞ്ഞു .

.അങ്ങനെ എപ്പിസോട് കഴിഞ്ഞു .രശ്മിയുടെ ഒടുക്കത്തെ അണ്ടര്‍ വെയര്‍ എന്റെ മനസ്സില്‍ ഒരു വലിയ് ഹുക്കില്‍ തൂങ്ങിക്കിടന്നു . ഒരു ദിവസം ഒരു പാതിരാക്ക്‌ മൂത്ര മൊഴിക്കാന്‍ പോയി വരുമ്പോഴാണ് സക്കീര്‍


മതിലുചാടി വരുന്നത് കണ്ടത് സെക്കന്റു ഷോ ആണെങ്കില്‍ ഇതിലും നേരത്തെ എത്തേണ്ടതാണ് " അളിയാ എവിടുന്നാ "
" നീ ആരോടും പറയരുത് " ഞാനത് എല്ലാവരോടും പറയണം എന്നൊരു ധ്വനി അതിലുള്ളത് ഞാന്‍ ശ്രദ്ധിച്ചു . ഇഷ്ടന്‍ ലേഡീസ് ഹോസ്റലില്‍ പോയി വരുന്ന വഴിയാണ് , കിഴക്കുവശത്ത്‌ മതിലിന്റെ കുറച്ചു പൊളിഞ്ഞ ഭാഗമുണ്ട് അതിലൂടെ അള്ളിപ്പിടിച്ചു കയറാം .ഇവന്‍ പുലിയാണ് ..ഈ സക്കീര് മാത്രമല്ല രാജീവും , മനുവും എല്ലാം ഇങ്ങനെ സ്ഥിരമായി മതിലുചാടുന്നവരായിരുന്നു . തല്‍ക്കാലം ഞാന്‍ സക്കീറിനെ ടാര്‍ഗറ്റ് ചെയ്തു .


ആവശ്യമരിയിച്ച്ചപ്പോള്‍ സക്കീര്‍ ദക്ഷിണ വെക്കാന്‍ പറഞ്ഞു , അടുത്ത ബുധനഴ്ച്ച്ചത്തെ മെസ്സിലെ ചിക്കന്‍ ഓഫര്‍ ചെയ്തപ്പോ അവന്‍ വീണു , സംഗതി കുറച്ചു ചീപ്പാണ് , ആ കരിങ്ങാലി രശ്മിയുടെ ഒരു പാന്റീസ് , ഒരു ഷെഡഡി
നാളെ ഹോസ്ടളില്‍ കയറുമ്പോ സക്കീര്‍ അടിച്ചു മാറ്റും , അങ്ങനെ എന്റെ ഉള്ളില്‍ കിടക്കുന്ന അടങ്ങാത്ത പ്രതികാര ദാഹത്തിനു പരിഹാരമാകും .സക്കീര്‍ പോകുന്നത് ഈ രശ്മിയുടെ റൂം മറ്റും കൂട്ടുകാരിയുമായ ഫാത്തിമയെ കാണാനാണ്
എന്നത് കാര്യങ്ങള്‍ എളുപ്പമാക്കും .അങ്ങനെ പിറ്റേന്ന് രാത്രി സക്കീര്‍ പോയി വരുന്നതും കാത്തു ഞാനിരുന്നു ,വരാന്തയുടെ അങ്ങേ അറ്റത്തു ന്യുട്ടന്റെയും ,എഇന്‍സ്ടീന്റെയും ആത്മാക്കളെ വെറുതെ വിടാതെ ഷുക്കൂര് മാത്രം ,ഹോസ്റല്‍ ഗേറ്റിന്റെ മങ്ങിയ വെളിച്ചത്തില്‍ അതാ വരുന്നു സക്കീര്‍ ,അവന്റെ കൈയ്യില്‍ ഒന്നുമില്ലല്ലോ ..ഛെ വാക്കുപാലിക്കാത്തചെറ്റ ഇവനെയൊക്കെ എന്തിനു കൊള്ളാം , എന്നിട്ടും ഒരു പ്രതീക്ഷയില്‍ ഞാന്‍ ചോദിച്ചു '' കിട്ടിയോടാ" ഇല്ല അവന്റെ മുഖത്ത് നിന്ന് ഞാന്‍ വായിച്ചു . പക്ഷെ പിന്നെ സംഭവിച്ചത് തികച്ചും നാടകീയ മായിരുന്നു .
ഉറിയില്‍ നിന്ന് ചേകവന്‍മാര്‍ വാളെടുക്കുന്നത്പോലെ സക്കീര്‍ ,പിറകിലേക്ക് കൈയിട്ടു ലുങ്കിക്കിടയില്‍നിന്ന് അത് പുറത്തെടുത്തു അവന്റെ കൈയ്യില്‍ ചത്ത എലിയെ പ്പോലെ അത് തൂങ്ങിക്കിടന്നു ,അതിന്റെ മണവും ഏകദേശം അതുപോലെ തന്നെയായിരുന്നു , അതിന്റെ മങ്ങിയ നീല നിറം ആ അരണ്ട വെളിച്ചത്തിലും ഞാന്‍ തിരിച്ചറിഞ്ഞു .അങ്ങനെ
എന്റെ പ്രതികാരം പൂര്‍ത്തിയാകുന്നതോടെ ആ എപ്പിസോട് അവസാനിക്കുന്നു. ആ വിശുദ്ധവസ്ത്രം ഞാന്‍ പിന്നെയും കുറെക്കാലം ഉപയോഗിച്ചു .,അതിട്ടുകൊണ്ട് തന്നെ പലവട്ടം രശ്മിയുടെ അടുത്ത് പോയിരിക്കുകയും സംസാരിക്കുകയും എന്തിനു ഷാര്‍ജ ശെഇക്കു കുടിക്കുകപോലും ചെയ്തു -സക്കീറിന്റെയും ഫാത്തിമയുടെയും മുടിഞ്ഞ പ്രേമം അതിനൊക്കെ വഴിയൊരുക്കുകയും ചെയ്തു .ഡിഗ്രി കഴിഞ്ഞു ആ തിരുവസ്ത്രം ഓരോര്മയ്ക്കായി ആ ഹോസ്ടലില്‍ തന്നെ ഉപേക്ഷിച്ചു ,ഭാവി തലമുറയ്ക്ക് ഒരു പ്രചോദനമായിക്കോട്ടേ എന്ന് വെറുതെ ആശിച്ചു . കാലാന്തരത്തില്‍ വിവാഹിതരായ സക്കീരിനെയും ഫാത്തിമയെയും ഈ അടുത്ത് ബസ് സ്ടാന്റില്‍ വച്ചു കണ്ടു . യാദ്രിശ്ചികത അതിന്റെ പരമാവധിയിലെത്ത്തിയപ്പോള്‍ അതാ വരുന്നു ആ പഴയ രശ്മി , എന്നെ കണ്ടപ്പോഴേ അവളുടെ മുഖത്ത് ഒരു അവിഞ്ഞ ചിരിയുണ്ടായിരുന്നു , കുറച്ചു കൂടി കഴിഞ്ഞപ്പോ ഈ രണ്ടു പെണ്ണുങ്ങളും കൂടി പരിസരം മറന്ന്നു ചിരിക്കാന്‍ തുടങ്ങി .പിന്നെ സക്കീര്‍ എന്നാ പര നാറിതെണ്ടി കാമുകന്റെ കുമ്പസാരത്തില്‍ നിന്ന് ഞാന്‍ കാണാതെ പോയ ചരിത്രത്തിന്റെ ചില ഏടുകള്‍ കണ്ടുകിട്ടി .ലോകത്തിലുള്ള ഒരു കാമുകനെയും വിശ്വസിക്കരുത് എന്നെനിക്കു അതില്‍ നിന്ന് മനസ്സിലായി . അന്ന് ഹോസ്ടലിന്റെ മതില് ചാടിയ
രാത്രി ഒരു ഉളുപ്പുമില്ലാതെ സക്കീര്‍ എന്റെ ആവശ്യം രശ്മിയെ അറിയിച്ചു , വളരെ നിസ്സാരമായൊരു ആവശ്യം എന്നപോലെ തമിഴ്നാട്ടില്‍ കോളേജ് അനുവദിക്കുന്നത് പോലെ ,അവളതു എടുത്തു കൊടുക്കുകയും ചെയ്തു .മാത്രമല്ല ഞാനത് ഉപയോഗിക്കുന്ന കാര്യവും ഈ കുമാരന്‍ അവളുടെ അടുത്ത് കൃത്യമായി പറയുമായിരുന്നത്രേ ,അതായതു ഞങ്ങള്‍ ഷാര്‍ജ ഷെയ്ക്ക് കുടിക്കുമ്പോ അവള്‍ക്കറിയാമായിരുന്നു തൊട്ടടുത്ത സീറ്റില്‍ ഇരിക്കുന്നത് അവളുടെ പ്രോപ്പര്‍ട്ടിയാണെന്ന് .ചമ്മി പണ്ടാരമായി നില്‍ക്കുമ്പോ അവളുടെ ഒടുക്കത്തെ ഒരു ചോദ്യം കൂടി " ഇപ്പഴും അതുതന്നെയാണോ "


സജീവന്‍ കഥപറഞ്ഞു അവസാനിപ്പിച്ചു .ഏറെ നേരത്തേക്ക് ഒരു നിര്‍വൃതിയില്‍ ഞങ്ങള്‍ മിണ്ടാതിരുന്നു .പിന്നെ പരസ്പരം നോക്കി , മതിലുച്ച്ചാടുന്ന ആരെങ്കിലും ?

1 comment:

  1. ഒരാളുടെ യഥാര്‍ത്ഥ അവസ്ഥ അയാളുടെ
    അന്ടെര്‍ വെയര്‍ കാണുമ്പോള്‍ മനസ്സിലാക്കാം .അയാളുടെ അണ്ടര്‍ വെയര്‍ പറയും

    Arun..nice laungage..Keep it going......

    ReplyDelete