Monday, 25 January 2010

അയ്യപ്പേട്ടന്റെ കത്തി

അയ്യപ്പേട്ടന്‍ എന്ന് പറഞ്ഞാല്‍ വെറും അയ്യപ്പേട്ടനല്ല , കള്ള്ചെത്തുകാരന്‍ അയ്യപ്പേട്ടന്‍ അത്കൊണ്ട് തന്നെ നാട്ടുകാരുടെ പ്രിയപ്പെട്ട അയ്യപ്പേട്ടന്‍ ,ഈ അയ്യപ്പേട്ടന്‍ അങ്ങേരു "ചെത്തുന്ന " തെങ്ങിന്‍ തോപ്പില്‍ വിശ്രമവേളകള്‍ ആനന്ദകരമാക്കാനായി ഒരു ചെറിയ കുടില്‍ ഉണ്ടാക്കിവെച്ചിരുന്നു സിന്മാ പ്രാന്തനായ സുഹൃത്തിന് ഷോര്‍ട്ട് ഫിലിം ചെയ്യാനായി ഒരു ഒറിജിനല്‍ കുടില്‍ അന്വേഷിച്ചു അന്വേഷിച്ച്ച്നമ്മുടെ നാട്ടില്‍ കുടിലുകള്‍ക്ക് വംശ നാശം സംഭവിച്ചു കൊണ്ടിരിക്കുകയാണെന്ന ഞെട്ടിപ്പിക്കുന്ന സത്യം ഞാന്‍ തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്ന സമയത്താണ് എന്റെ വീടിനു ഏറെ അകലെയല്ലാത്ത ഈ കുടില്‍ ശ്രദ്ധയില്‍പെടുന്നത് .തെങ്ങിന്‍ പട്ടകൊണ്ട് മേഞ്ഞ , പോളിത്തീന്‍ ഷീറ്റ് ,പേപ്പര്‍ തുടങ്ങിയ അസംസ്കൃത വസ്തുക്കള്‍ കൊണ്ട് പൊതിയപ്പെട്ട ഒരു അടിപൊളി കുടില്‍ ( അടിപൊളിന്നു വെച്ചാ ഷോര്‍ട്ട് ഫിലിമില്‍ കാണിക്കേണ്ട ദാരിദ്ര്യത്തിനു വേണ്ട എല്ലാ ലക്ഷണങ്ങളുമുള്ള കുടില്‍ )അതിനകത്തുള്ളത് രണ്ടു ബക്കറ്റു , നാല് കുപ്പി ,ഒരു കത്തി ,പിന്നെ കള്ളിന്റെ മണം.കള്ള് ചെത്താനുള്ള സ്ഥപര ജംഗമ വസ്തുക്കള്‍ അയ്യപ്പേട്ടന് അവിടെ വെക്കാറില്ല എപ്പോഴും കൂടെ കൊണ്ട് നടക്കും .അങനെ ഞങ്ങള്‍ ഷൂട്ടിംഗ് തുടങ്ങി ,ഷൂട്ടിംഗ് എന്നാല്‍ ക്യാമറമാനുംസംവിധായകനും അഭിനയിക്കുന്നവരും എല്ലാം കൂടി ഒരഞ്ചാറു പേര്‍ ( അയ്യപ്പേട്ടനടക്കം )ഇടയ്ക്ക് ഒരു തെയ്യത്തിന്റെ വേഷമുണ്ടായിരുന്നു ( ഉത്തരാധുനികത പച്ച പിടിപ്പിക്കാന്‍ ) അതിനായി അതരിയവുന്നവരെ ഞങ്ങള്‍ കോടികള്‍ കൊടുത്തു ഇറക്കുമതി ചെയ്തിരുന്നു അവരതു നന്നായി ചെയ്യുന്നതിനിടക്ക് കുരുത്തോല ആവശ്യമായി വന്നു , നില്‍ക്കുനതു ഒരു തെങ്ങിന്‍ തോപ്പിലാവുകയും അത് ഞങ്ങളുടെ ആരുടേയും കുടുംബ സ്വത്ത്‌ ആവാത്തതുമായ സ്ഥിതിക്ക് പിന്നെ ഒന്നും നോക്കാതെ കയറി ഇഷ്ടം പോലെ വെട്ടിയെദുത്തൂ അങ്ങനെ വെട്ടിയെടുത്ത കുരുത്തോലകല്‍ക്കൊപ്പമാണ് ആ കത്തി ഞാന്‍ അവസാനമായി കണ്ടത് .പിന്നെ ഷൂട്ടിംഗ് കഴിഞ്ഞു പാക്ക് അപ് ചെയ്തു തുടങ്ങുബോഴാനു കത്തിയെകുറിച്ചു ഓര്‍ത്തത് പിന്നാലെ തെങ്ങിന്റെ മോളീന്ന് അയ്യപ്പേട്ടന്റെ ചോദ്യവും " മക്കളെ ആ കത്ത്തിയെവിടെ " " കത്തി അതിവിടെ അതവിടെ " ഞങ്ങള്‍ മെല്ലെ ഇടത്തോട്ടു ചവിട്ടി വലത്തോട്ടു ഒഴിഞ്ഞു മാറിനോക്കി , പക്ഷെ തുടര്‍ന്നുള്ള അയ്യപ്പേട്ടന്റെ വചനങ്ങളില്‍ നിന്ന് ദുരുഹ മായ മറ്റു ചില കാര്യങ്ങള്‍ കൂടി വെളിപ്പെട്ടു , അതായതു സത്യത്തില്‍ ആ കത്തി അയ്യപ്പേട്ടന്റെതല്ല ,അതിന്റെ തകര്‍പ്പന്‍ പെര്‍ഫോമന്സില്‍ ആകൃഷ്ടനായി സുഹൃത്ത് ആയ അളിയന്റെ അടുത്ത് നിന്ന് കടം വാങ്ങിയ കത്തി ആയിരുന്നു അത്
( അളിയനെന്നാല്‍ ആരുടെയോ അളിയനായി ആ നാട്ടിലെത്തി പിന്നെ എല്ലാവരുടെയും അളിയനായി മാറിയ അളിയന്‍ )
"അയ്യപ്പേട്ടാ ഒരു പുതിയ കത്തി വാങ്ങാം " " അതൊന്നും പറ്റില്ല " ഞങ്ങളുടെ അടവുനയം അയ്യപ്പേട്ടന് സ്വീകാര്യമായില്ല ,വര്‍ഷങ്ങള്‍ കൊണ്ട് പാടോം പറമ്പും ഒക്കെ ഉണ്ടാക്കി കൊടുത്ത മൂര്‍ച്ചയുള്ള കത്തിയാണ് ,അങ്ങനെ ഒന്ന് ഒരിക്കലും വാങ്ങാന്‍ കിട്ടീല്ല . "അളിയനെ ഞങ്ങള്‍ പറഞ്ഞു സമാധാനപ്പെടുത്താം " " അതൊന്നും പറ്റൂല്ലാ " കത്തിയേക്കാള്‍ മൂര്‍ച്ചയുള്ള സൌഹൃതം അയ്യപ്പേട്ടനെ കൊണ്ട് അങ്ങനെ പറയിപ്പിച്ചു .കാര്യം നിസാരം പ്രശ്നം ഗുരുതരം എന്ന വായ്മൊഴി വഴക്കത്തിന്റെ പൊരുള്‍ പതുക്കെ ഞങ്ങളുടെ തലയിലേക്കും കയറിത്തുടങ്ങി മൊബൈല്‍ ഫോണിന്റെ വെളിച്ച്ചെതില്‍ തെങ്ങിന്‍ തോപ്പിന്റെ ഇരുട്ടില്‍ ഞങ്ങളാ കത്തി തിരഞ്ഞു ,എന്റെ സുഹൃത്തിന് പോകേണ്ട ട്രെയിനിന്റെ
ഹോണ്‍ ദൂരെ കേള്‍ക്കുമ്പോള്‍ ഇരുട്ടില്‍ എനിക്കവന്റെ മുഖം കാണുന്നില്ലയിരുന്നു." സാരമില്ല ഇനി നാളെ നോക്കാം "
അയ്യപ്പേട്ടന് പറഞ്ഞു . നാളെ എനിക്ക് ഓഫീസിലേക്ക് പോകണം ,സുജിത്ത്നു മാര്‍ക്കട്ടിങ്ങിനു പോകണം ,സന്ദീപിന് പരസ്യ കമ്പനിയുടെ തിരക്കുകളിലേക്ക് , സന്തോഷിനു ചാനലിന്റെ സ്റ്റുഡിയോ ഫ്ലോറിലേക്ക് അങ്ങനെ എല്ലാവര്ക്കും മടങ്ങണമായിരുന്നു , എന്നിട്ടും ഞങ്ങള്‍ പറഞ്ഞു " നാളെ നോക്കാം "
സമകാലിക ലോകക്രമത്തിലെ അനീതികള്‍ക്കെതിരെ മൂര്‍ച്ചയുള്ള ഒരു വാളാണ് ഈ സിനിമ എന്നവിധത്തില്‍
സംവിധായക സുഹൃത്തിന്റെ സോഷിഅല്‍ നെറ്റ് വര്‍ക്കിംഗ് സ്യ്ട്ടുകളില്‍ കമന്റുകള്‍ നിറഞ്ഞു . രാകിയും തേഞ്ഞും വളഞ്ഞ , മൂര്‍ച്ചയുള്ള തിരിച്ചു കൊടുക്കാനാവാത്ത ഒരു കത്തിയുടെ രൂപം അപ്പോള്‍ ആദ്യമായി എനിക്കോര്‍മ്മ വന്നു .

No comments:

Post a Comment