ടി. ഡി .ദാസന്‍ 6 ബി

പ്രമാണിമാരും തന്തോന്നിമാരും ഇടതൂര്‍ന്നു പടര്‍ന്നു പന്തലിച്ചു അലങ്കോലമാക്കിയ മലയാള സിനിമയില്‍ നിന്നും അധികം ബഹളങ്ങളില്ലാത്ത ഒരു ചെറു കഥയുടെ ഒതുക്കമുള്ള നല്ല ഒരു സിനിമ, ടി.ഡി.ദാസന്‍ . ആറു ബി. " നിഴലും വെളിച്ചവും ഇഴ ചേരുന്നത് പോലെ , സങ്കല്‍പ്പങ്ങളും യാധര്ത്യങ്ങളും ചിലപ്പോഴെങ്കിലും ഇഴ ചേരുന്നു ". സിനിമയില്‍ പറയുന്ന ഈ വാചകത്തില്‍ തന്നെ ഈ സിനിമയുടെ ഉള്ളടക്കമുണ്ട് .ബംഗ്ലൂരില്‍ പരസ്യ നിര്‍മാതാവായ നന്ദകുമാറിന്റെ വീട്ടിലേക്കു പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ നിന്ന് ടി. ഡി. ദാസന്‍ എന്ന ആറാം ക്ലാസ്സുകാരന്‍ താനിതുവരെ കണ്ടിട്ടില്ലാത്ത അച്ച്ചനയക്കുന്ന കത്ത് കിട്ടുന്നതാണ് കഥയുടെ തുടക്കം . നന്ദകുമാറിന്റെ മകള്‍ അമ്മു ആ കത്തിന് മറുപടി എഴുതുന്നു , ദാസന്റെ അച്ചന്‍ എന്ന രീതിയില്‍ . അമ്മുവിന്റെയും ദാസന്റെയും കത്തിടപാടുകള്‍ നടക്കുമ്പോള്‍ നന്ദകുമാര്‍ തന്റെ വീട്ടിലേക്കു വന്ന ഇതുവരെ കാണാത്ത അച്ചനു മകനെഴുതിയ കത്ത് എന്ന കഥാ തന്തുവില്‍ നിന്ന് ഒരു സിനിമയുടെ കഥ ഡെവലപ് ചെയ്യാന്‍ സുഹൃത്തുക്കള്മായുള്ള ആലോചനയിലാണ് . ചര്‍ച്ചകളിലൂടെ അവരൊരു വ്യത്യസ്തമായ കഥ നിര്‍മ്മിക്കുന്നുന്ടെങ്കിലും ഒരു ഘട്ടത്തില്‍ അവര്‍ക്ക് മുന്നോട്ടു പോകാനാകുന്നില്ല. ഈ സമയത്താണ് നന്ദകുമാര്‍ അമ്മുവിന്‍റെ കത്ത്തിടപാടുകളെ കുറിച്ച്ചരിയുന്നത്. ദാസന്റെ അച്ചനെ കുറിച്ചു നേരത്തെ അന്വേഷിച്ച്ചിട്ടുണ്ടായിരുന്ന നന്ദകുമാര്‍ ആ കാര്യം മകളോട് പറയുന്നു .വേനല്‍ അവധിക്കു ബംഗ്ലൂരിലേക്ക് വണ്ടികയരാനിരിക്കുന്ന ദാസനെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ നന്ദകുമാറും അമ്മുവും ദാസന്റെ ഗ്രാമത്തിലേക്ക് പോകുന്നു .
അമ്മുവിന്റെയും ദാസന്റെയും ജീവിത പരിസരങ്ങളാണ് കഥയുടെ ഹൈല്യ്റ്റ് . കേരളത്തിലെ ഒരു ഗ്രാമത്തിലെ സര്‍ക്കാര്‍ സ്കൂളിന്റെ അന്തരീക്ഷം പൂര്‍ണമായും ഒപ്പിയെടുക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട് , ദാസന്റെ ക്ലാസ് റൂം സീനുകള്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ പഠിച്ച മലയാളിയുടെ ഓര്‍മ്മകള്‍ തന്നെയാണ്. തീപ്പെട്ടി കമ്പനിയില്‍ ജോലി ചെയ്തു കുടുംബം പുലര്‍ത്തുന്ന ഒരു സ്ത്രീയാണ് ദാസന്റെ അമ്മ ,ജീവിതത്തോടുള്ള പോരാട്ടതിനിടക്ക് മകനെ നന്നായി സ്നേഹിക്കാന്‍ അവര്‍ക്ക് പറ്റുന്നില്ല . മുത്തിഅമ്മയുടെ കഥകള്‍ കേട്ടും കൂട്ട് കാരോട് വഴക്കിട്ടുമൊക്കെ ദാസന്റെ ദിവസങ്ങള്‍ കടന്നുപോകുന്നു . ഇടയ്ക്കു പീടിക കൊലായകളില്‍ നിന്ന് അച്ചന്റെ പഴയ വീര സഹസ കഥകള്‍ അവന്‍ കേള്‍ക്കുന്നുണ്ട് , കോള കമ്പനിക്കെതിരെ സമരം ചെയ്യുന്നവരുടെ കൂട്ടത്തില്‍ അവനുണ്ട് ,അമ്മയ്ക്ക് വല്ല ദോഷവും ഉണ്ടെകില്‍ ,മാറാനായി കാവില്‍ തുളസി ഉഴിഞ്ഞു വെക്കുന്നതിലേക്ക് ,എങ്ങനെ യാണ് പെണ്ണ് പിഴക്കുന്നത്‌ എന്ന് ചോദിക്കുന്നതിലേക്ക് ദാസന്‍ പത്ക്കെ വളരുന്നുണ്ട്‌ .അതെ സമയം ബംഗ്ലൂരില്‍ ഒരു വേള അച്ചന്‍ മറന്നിട്ടു പോകുന്ന കുട്ടിയാണ് അമ്മു . ഉപേക്ഷിച്ചു പോയ അമ്മയെക്കുരിച്ച്ചു അവളൊരു വാക്കും മിണ്ടുന്നില്ല , അച്ചന്റെ കാമുകിയോടുള്ള പ്രതികരണം മോബിലിലേക്ക് വരുന്ന നമ്പരിലേക്കുള്ള ഒരു നോട്ടത്തില്‍ ഒതുങ്ങുന്നു .പുസ്തകങ്ങള്‍ ,എഴുത്ത് ഒക്കെയാണ് അവളുടെ ലോകം . എങ്കിലും പൂട്ടിയിട്ട മുറികളില്‍ നിന്നിറങ്ങി കൂട്ടുകാരോടൊപ്പം ക്രിക്കറ്റ് കളിക്കാന്‍ അവള്‍ പോകുന്നുണ്ട് , ചവറില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന ഭ്രാന്തനെ വീട്ടില്‍ വിളിച്ചു ഭക്ഷണം കൊടുക്കുന്ന്ട് .ഇതുവരെ കാണാത്ത അച്ചന്റെ കത്തുകള്‍ കിട്ടുന്നതിലുള്ള ദാസന്റെ സന്തോഷം, ആ കത്തുകള്‍ക്ക് മറുപടി അയച്ചു ഇതുവരെ കാണാത്ത ആറു ബി യില്‍ പഠിക്കുന്ന ദാസനെ സന്തോഷിപ്പിക്കുന്നതിലുള്ള അമ്മുവിന്‍റെ സന്തോഷം .സങ്കല്പ്പങ്ങളുടെയും യാധാര്ത്യങ്ങളുടെയും ഇടയ്ക്കു സൃഷ്ടിക്കപ്പെടുന്ന ഈ സന്തോഷതിനുമേല്‍ യാഥാര്‍ത്യങ്ങള്‍ പതുക്കെ പിടിമുറുക്കുന്നു .നന്ദകുമാറും കൂട്ട് കാരും ആലോചിച്ച സിനിമയിലെ കഥാ പാത്രത്തെ പോലെ ദാസന്റെ അച്ചന്‍ മരിച്ചു എന്ന സത്യം ദാസനെ അറിയിക്കാനായി ദാസന്റെ നാട്ടിലെത്തുന്ന നന്ദകുമാര്‍ അറിയുന്നത് ദാസന്റെ അമ്മ ദുരൂഹ സാഹചര്യത്തില്‍ മരിച്ച വിവരമാണ് .നന്ദ കുമാറിന്റെ സിനിമയില്‍ അവര്‍ സൃഷ്ടിച്ച ഒരു സീനിന്റെ തനിയാവര്‍ത്തനം പോലെ ദാസന്‍ നന്ദകുമാറിന്റെ കൈകളില്‍ പിടിക്കുന്നു .ദാസനെ എന്തെങ്കിലും പറഞ്ഞു ബോധ്യപ്പെടുത്താന്‍ നന്ദകുമാറിന് ആവുന്നില്ല . ഒടുവില്‍ ദാസനെ വിട്ടു നന്ടകുമാരിന്റെയും അമ്മുവിന്റെയും കാര്‍ മുന്നോട്ടു പോകുന്നെങ്കിലും കുറച്ചു ദൂരെയായി അത് വീടും ദാസനായി കാത്തു കിടക്കുന്നു .
കുറെ സ്പേസ് ഈ സിനിമ പ്രേക്ഷകര്‍ക്ക്‌ നല്‍കുന്നുണ്ട് .ഇത് ഒരു സിനിമ മാത്രമാണ് , ഇതിനെ നിങ്ങളുടെ ഭാവനക്കനുസരിച്ച്ചു ഇനിയും വലിച്ചു നീട്ടുകയോ വെട്ടിച്ചുരുക്കുകയോ ചെയ്യാമെന്ന് നമ്മുക്ക് പഠിക്കാനുള്ള ഒരവസരം തരികയാണ് നന്ദകുമാറിന്റെ സിനിമാ ചര്‍ച്ചകള്‍ .പെണ്ണ് പിഴച്ചത് മുതല്‍ ചെത്തുകാരന്റെ മുന്‍പില്‍ കുനിയാത്ത പനകള്‍ക്കും , ധീര സമരങ്ങള്‍ക്കും സഹാസങ്ങള്‍ക്ക് മപ്പുറം സുന്ദരിയായ ഭാര്യയെയും മകനെയും ഉപേക്ഷിച്ചു നാട് വിട്ട ദിവാകരനും , ദിവാകരന്റെ സുഹൃതിനുമെല്ലാം ഇനിയും ഒരു പാട് കഥകള്‍ പറയാനുണ്ടാകും . എന്തിനു അമ്മുവിന്‍റെ കാറിനടുത്തെക്ക് പായുന്ന ദാസന്റെ അടുത്ത നിമിഷങ്ങള്‍ പോലും പ്രവചിക്കാന്‍ പറ്റില്ല .പൊടി ഇളക്കി ചെങ്കല്ല് പാതയിലൂടെ ആ കാര്‍ എപ്പോ വേണമെങ്കിലും മുന്നോട്ടു കുതിക്കാം .

Comments

Popular Posts