Friday, 28 May 2010

ഹോസ്റ്റല്‍ കഥകള്‍

പിറകില്‍ നിന്ന് ടീച്ചര്‍ വിളിക്കുന്നുണ്ടായിരുന്നു ഞാന്‍ തിരിഞ്ഞു നോക്കിയില്ല , ആ സമയത്ത് മനസ്സ് മാറി തിരിച്ചു അങ്ങോട്ട്‌ തന്നെ കയറിപോകാതിരിക്കാന്‍ കിംഗ്‌ലെ മമ്മൂട്ടിയുടെ ഒരു ഡയലോഗ് വെറുതെ ഓര്‍ത്തു . ഫൈനല്‍ ഇയര്‍ പരീക്ഷയാണ് എന്ന് പറഞ്ഞതുകൊണ്ടായില്ലല്ലോ ഒന്നും പഠിച്ചിട്ടില്ല എം എസി ഫിസിക്സ് എന്നാ ഇട്ടാ വട്ടത്തില്‍ കിടന്നു ഒരു സദാ യുണിവേഴ്സിറ്റിയോട് തായം കളിക്കാന്‍ താല്‍പ്പര്യമില്ല എന്നല്ല മേനെക്കെടാനാകൂല .പിന്നെ ആകെ ഉള്ള പ്രതീക്ഷ കയ്യിലുള്ള ഏതാനും ഷുവെര്‍ ക്വേസ്ടിഅനുകളുടെ തുണ്ടുകളിലും എന്നാല്‍ ഈ കലയില്‍ വലിയ പ്രാഗത്ഭ്യം തെളിയിക്കാത്തത്കൊണ്ട് അതിലേറെ പ്രതീക്ഷ തൊട്ടപ്പുറത്തും ഇപ്പുറത്തും ഇരിക്കുന്ന ആയിഷയിലും ഡോനയിലും ആയിരുന്നു .എല്ലാ പ്രതീക്ഷകളും തകിടം മറിച്ചുകൊണ്ട് ഏതോ വൃത്തികെട്ടവന്‍ എന്റെ നമ്പര്‍ ഒറ്റപ്പെട്ടൊരു മൂലയ്ക്ക് കൊണ്ടുപോയി എഴുതി വച്ചിരിക്കുന്നു .ആ ഒരു ടെന്‍ഷനില്‍ അഞ്ച്ച്ചു മീറ്റര്‍ അകലെയിരിക്കുന്ന ആയിഷയും ഡോനയെയും പോയിട്ട് രേജിസ്റെര്‍ നമ്പര്‍ എഴുതാന്‍ പോലും കണ്ണ് കാണുന്നുണ്ടായിരുന്നില്ല ഇക്വഷനുകള്‍ നക്ഷത്രങ്ങളായി തലയില്‍ ചുറ്റിക്കറങ്ങി , വെള്ളം വെള്ളം എന്ന് മനസ്സ് മന്ത്രിച്ച്ചെങ്കിലും അവശേഷിക്കുന്ന ബോധ്ധം അത് പറയുന്നതില്‍നിന്ന് എന്നെ തടഞ്ഞു . എല്ലാം കൂടി രണ്ടര വര്ഷം അത് പോട്ടെ ഇനി ആ രണ്ടര വര്‍ഷത്തിന്റെ കൂടെ ഒരു മൂന്നു മണിക്കൂര്‍ കൂടി കളയണോ എന്നൊരു തത്വടിഷ്ടിത ചിന്ത എന്നിലുണര്‍ന്നു, പിന്നെ ഒന്നും നോക്കിയില്ല പേപ്പര്‍ അവിടെവച്ചു സാഷ്ടാംഗം കീഴടങ്ങി പുറത്തേക്കുള്ള വാതില്‍ ലക്ഷ്യമാക്കി നടന്നു , ചുറ്റുമുള്ള കാഴ്ച്ചകള്‍ക്ക് പഴയ ദൂരദര്ശനിലെ ചിത്രഹാര്‍ കാണുന്നതിന്റെ ക്ലിയര്‍ മാത്രമേ എനിക്ക് തോന്നിയൊളളു. എന്നെ നന്നായി അറിയുന്നത് കൊണ്ട് കബീറും പ്രവീണും വാ പൊളിച്ചില്ല, ഞാന്‍ പറഞ്ഞല്ലോ ടീച്ചര്‍ എന്നെ വിളിക്കുന്ന ഒരു ശബദാം മാത്രമേ ഞാന്‍ കേട്ടൊല്ല് അതിനെയൊരു മമ്മൂട്ടിയുടെ ഡയലോഗില്‍ മുക്കി കൊല്ലുകയും ചെയ്തു .
സതീസന്റെ കഥയില്‍ നട്ടപാതിര ഒരിക്കല്‍ കൂടി ഹോസ്ടലിനെ കടന്നുപോയി ," സതീശാ എന്നാലും രണ്ടര കൊല്ലം " നുക്ലിയാര്‍ ഫിസിക്സിന്റെ വലിയ പുസ്തകം താങ്ങി ഒടിഞ്ഞു വളഞ്ഞുപോയ റഫീക്കിനത് വിശ്വസിക്കാനായില്ല.
പുല്ലു പോലെ ഒരു പരീക്ഷയും അതുവഴി ഒരു കോഴ്സും ( രണ്ടു വര്‍ഷവും ) ഇട്ടിട്ടു പോന്ന മഹാന്ബവുലൂ എന്നായിരുന്നു പക്ഷെ ഭൂരിഭാഗം കേള്‍വിക്കാരും തെല്ലോരസൂയയോടെ ഓര്‍ത്തത്‌ .
സതീശനെ പ്രലോഭിപ്പിച്ചു ആ മഹാന്റെ ജീവിതത്തിലെ അടുത്ത എട് പറയിപ്പിക്കാന്‍ ശ്രമിപ്പിക്കുംബോഴേക്കും ഹോസ്ടലിന്റെ പറമ്പില്‍ എന്തോ വീഴുന്ന ശബ്ദം കേട്ടു സെകന്റ് ഷോ കഴിഞ്ഞു വരുന്ന മുരുകനാകരുതെ ,വല്ല തേങ്ങയോ ചക്കയോ ആകണേ എന്ന്നു പറഞ്ഞു കൊണ്ട് അനൂപൊക്കെ എഴുന്നെറ്റൊടിയതോടെ അന്നത്തെ എപിസോഡ് പെട്ടന്ന് തീര്‍ന്നു .

1 comment:

  1. എല്ലാം കൂടി രണ്ടര വര്ഷം അത് പോട്ടെ ഇനി ആ രണ്ടര വര്‍ഷത്തിന്റെ കൂടെ ഒരു മൂന്നു മണിക്കൂര്‍ കൂടി കളയണോ എന്നൊരു തത്വടിഷ്ടിത ചിന്ത എന്നിലുണര്‍ന്നു, പിന്നെ ഒന്നും നോക്കിയില്ല പേപ്പര്‍ അവിടെവച്ചു സാഷ്ടാംഗം കീഴടങ്ങി പുറത്തേക്കുള്ള വാതില്‍ ലക്ഷ്യമാക്കി നടന്നു , ചുറ്റുമുള്ള കാഴ്ച്ചകള്‍ക്ക് പഴയ ദൂരദര്ശനിലെ ചിത്രഹാര്‍ കാണുന്നതിന്റെ ക്ലിയര്‍ മാത്രമേ എനിക്ക് തോന്നിയൊളളു.

    lokathe eeethu pareekashye kuriche ezhuthan pareanjalum njan engane ezuthu


    Good smart & short

    ReplyDelete