ഡൌട്ട് മനു
ഡൌട്ട് മനു, എന്ന പേര് ഒരു ദിവസം കൊണ്ടൊന്നും കെട്ടിപ്പടുതുണ്ടാക്കിയതല്ല നിരന്തരം ഒരു തലയും വാലും ഇല്ലാത്ത സംശയങ്ങള്‍ ഉന്നയിച്ചു ക്ലാസ്സില്‍ അദ്യാപകരെയും ക്ലാസ്സിനു പുറത്ത് സഹപാഠികളെയും വട്ടം കറക്കിയാണ് മനു പേരിനു മുന്‍പിലെ ഡൌട്ട് പട്ടം സംഘടിപ്പിച്ചത് .ആദ്യമൊക്കെ നല്ല കുട്ടി പഠന കാര്യത്തിലൊക്കെ എന്തൊരു ശ്രദ്ധ എന്ന് സാറന്മാര്‍ തെറ്റിദ്ധരിച്ചിരുന്നു പിന്നെ പിന്നെ ഇവിടുന്നു കുഴിച്ചാല്‍ അമേരിക്കയിലെത്തില്ലേ എന്ന മട്ടിലുള്ള സംശയങ്ങള്‍ വന്നതോടെ അവര്‍ക്ക് സംഗതി പിടികിട്ടി , മനുവിന്റെ ഡൌട്ട് ഞങ്ങള്‍ക്ക് തലവേദനയാകുക പരീക്ഷാ ഹാളിലാണ്, പരീക്ഷ തലേന്ന് എല്ലാവരും മിനിമം എന്തൊക്കെയാണ് ഈ സെമെസ്റ്ററില്‍ പഠിക്കാനുണ്ടായിരുന്നത് എന്ന ചെറിയ ഒരു അന്വേഷണമെങ്കിലും നടത്തും പക്ഷെ അപ്പൊ നമ്മുടെ മനു ഒരു കസേരയില്‍ മറ്റൊരു വലിയ പുസ്തകവുമായി ഇരിക്കുന്നുണ്ടാകും "ജനറല്‍ നോളെജ് - ആയിരത്തൊന്നു ചോദ്യങ്ങള്‍ " , തെറ്റി ധരിക്കരുത് ഇത് മനു എന്നും വായിക്കുന്ന ഒരു പുസ്തകമൊന്നുമല്ല, പരീക്ഷയുടെ തലേ ദിവസം മാത്രം വരുന്ന ഒരു അസുഖമാന് , പഠിച്ചിട്ടൊന്നും ഒരു കാര്യവുമില്ല വല്ല പി ,എസ ,സി യും കിട്ടിയാല്‍ ...എന്നൊരു ഐഡിയ ആയിരിക്കാം മനുവിനെ അങ്ങനെ ചിന്തിപ്പിക്കുന്നത് . എന്തായാലും എക്സാം ഹാളില്‍ ഇഷ്ടന്‍ അങ്ങനെയൊന്നും ചിന്തിക്കില്ല പിന്നെ ആകെ ബെജാറാണ് ഒരറ്റത്ത് നിന്ന് റാങ്കു കാരി ശാലിനിയുടെ അടുത്ത് നിന്നൊക്കെ പുറപ്പെട്ടു കൈ മാറി കൈ മാറി വരുന്ന പ്രോബ്ലെമോക്കെ ആയിരിക്കും ഈ അറ്റത്തെത്തുംബോഴേക്കും അതിലെ പല സ്റ്റെപ്പുകളും തേഞ്ഞു മാഞ്ഞു പോയിരിക്കും ,പൊതുവേ ഈ ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളേക്കാള്‍ ബുധിയുള്ളവരാനെന്നു പണ്ടുമുതലേയുള്ള ഒരു തെറ്റിധാരനയുടെ പുറത്താണോ അതോ ഇവനൊക്കെ എങ്ങനെയെങ്കിലും രക്ഷപ്പെട്ടു പോകട്ടെ , പണ്ട് നമ്മളും ഇങ്ങനോക്കെതന്നെ ആയിരുന്നില്ലേ , എന്ന് കരുതിയിട്ടോ എന്തോ സാധാരണയായി ഇങ്ങനെ തേഞ്ഞു മാഞ്ഞു പോകുന്ന സ്റ്റെപ്സൊന്നും ആരും ശ്രദ്ധിക്കാറില്ല ,പക്ഷെ ഇതൊരു വിധത്തില്‍ മനുവിനെ കാണിച്ചാല്‍ ( കാണിച്ചു പോകും , അത്രക്കും അവന്‍ ശല്യം ചെയ്തുകൊണ്ടിരിക്കും ) പിന്നെ അവന്റെ ഡൌട്ട് തുടങ്ങുകയായി , അതെവിടുന്നു വന്നു ഇതെവിടുന്നു വന്നു അങ്ങനെ ആകെ മൊത്തം ഡൌട്ട് , ഇനി നമ്മള്‍ പറഞ്ഞു കൊടുത്തില്ലെങ്കില്‍ എക്സാമിനറോടു കയറി ചോദിക്കാനും മനുവിനു മടിയൊന്നുമില്ല.ഹോസ്റ്റല്‍ മീറ്റിങ്ങുകള്‍ക്കൊടുവില്‍ ഏറ്റവും കൂടുതല്‍ ചളിയടിക്കുന്നവരെ ഒന്നുകില്‍ ലൈറ്റ് ഓഫാക്കി പുതപ്പിട്ടു മൂടി ഒന്ന് പെരുമാറും അല്ലെങ്കില്‍ കൈയ്യോടെ പൊക്കി ബാത്‌റൂമില്‍ കൊണ്ട് പോയി വെള്ള മൊഴിക്കും ഈ രണ്ടു കലാ പരിപാടികളില്ലും ഏറ്റവും കൂടുതല്‍ തവണ രക്ത സാക്ഷിയായിട്ടുള്ളത് മനുവാണ്.മനുവിനെ പറ്റി പിന്നെയും ഒരു പാട് കഥകളിറങ്ങി താമരശ്ശേരി ച്ചുരമിരങ്ങുബോള്‍ താഴെ ലൈറ്റ് കണ്ടു "നോക്കെടാ ഫുള്‍ ബ്ലോക്കാണ് " എന്ന് പറഞ്ഞവന്‍ മനു , റെയില്‍വേ സ്റ്റേഷനില്‍ നീയെവിടെടാ എന്ന് ചോദിച്ചപ്പോള്‍ ഞാനൊരു നീല പെയിന്റ് അടിച്ച ട്രെയിനിന്റെ അടുത്തുണ്ടെന്നു പറഞ്ഞവന്‍ മനു ,മനു പിന്നെ ഒരു പ്രൈവറ്റ് കോളേജില്‍ അധ്യാപകനായി അത്യാവശ്യം നന്നായിട്ട് പാടനറിയുന്നത് കൊണ്ട് കുട്ടികളില്‍ നിന്ന് വല്ലാതെ ഡൌട്ട് വരുമ്പോള്‍ മനു പാട്ട് പാടി പിടിച്ചു നിന്നു, മനുവിന്റെ കഥകള്‍ ഇടയ്ക്കിടയ്ക്ക് കേള്‍ക്കാരുന്ടെങ്കിലും എന്തെങ്കിലും മാറ്റം ഉണ്ടാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചു ,അപരിചിത മായ ഒരു വഴിയോരത്ത് മനു വിനെ കാത്തു നിന്നു അനിശ്ചിതത്തിലായിപ്പോയ ഒരു രാത്രി യാത്രക്കിടെ ഒടുവില്‍ മനുവെത്ത്തി , ഞങ്ങള്‍ മൂന്നു പേര്‍ക്കായി ഒരു കടല (കപ്പലണ്ടി) പൊതി നീട്ടി , ഞാനതെടുത്ത് എല്ലാവര്ക്കും കൊടത്തു ( എണ്ണി കൊടുക്കാന്‍ മാത്രമേ ഉണ്ടായിരുനനോല്ല്) പക്ഷെ മനു വാങ്ങിയില്ല ,എത്ര നിര്‍ബന്ധിച്ചിട്ടും വാങ്ങുന്നില്ല ,ശ്ശെടാ ഇവനെങ്ങനെ ഇത്ര മാന്യനായി അവനെ അങ്ങനെ മന്യനാക്കാന്‍ തല്പ്പര്യമില്ലാത്തത് കൊണ്ട് ഞങ്ങള്‍ വീണ്ടും വീണ്ടും നിര്‍ബന്ധിച്ചു ,ഒടുവില്‍ അവനാ സത്യം പറഞ്ഞു , " എടാ എന്റെ കൈയ്യില്‍ വേറെയുണ്ട് " . സത്യത്തില്‍ അവന്റെ കയ്യിലുള്ള പാക്കില്‍ നിന്നും ആരും ഒന്നും ചോദിക്കാതിരിക്കാന്‍ വേണ്ടിയായിരുന്നു ഞങ്ങള്‍ക്ക് ആദ്യമേ ഒരു പാക്ക് തന്നത് എന്ന സത്യം അപോഴാണ് ഞങ്ങള്‍ മനസ്സിലാക്കിയത് .
Comments
Post a Comment